അയ്യപ്പസ്വാമിയും കറുപ്പ് വസ്ത്രവും

 


ശബരിമല ദര്‍ശനത്തിന് എന്തുകൊണ്ട് അയ്യപ്പ ഭക്തര്‍ കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു എന്നതിനെ കുറിച്ച് അറിയുമോ?? 


നീലയും കറുപ്പും അഗ്നിതത്വത്തിന്‍റെ പ്രതിരൂപമാണ്. അയ്യപ്പഭക്തന്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ അണിയുന്നതിലൂടെ താന്‍ ഈശ്വരതുല്യനായി മാറുന്നു എന്നാണ് അര്‍ത്ഥം. 


41 ദിവസത്തെ മണ്ഡലകാല വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശനി ദോഷത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും വിശ്വാസമുണ്ട്. 


ഈ വിശ്വാസത്തിനു പിന്നിലെ  കഥ ഇപ്രകാരമാണ്. 


ആളുകളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു എന്ന് ഒരിക്കൽ അയ്യപ്പൻ ശനീശ്വരയോട് ചോദിക്കുകയുണ്ടായി.തന്‍റെ ധര്‍മമാണ് അത് എന്നായിരുന്നു ശനിയുടെ മറുപടി. ശനിദോഷം ഒരു വ്യക്തിയെ ബാധിക്കുന്നത് ഏഴ് വര്‍ഷത്തെ കാലയളവിലേക്കാണ്. 41 ദിവസത്തെ കഠിന വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഏഴ് വർഷത്തിനിടയിൽ ശനി നൽകുന്നതിനു സമാനമായ കഠിന ജീവിതത്തിലൂടെയാകും അയ്യപ്പ ഭക്തര്‍ കടന്നു പോവുക. അങ്ങനെയെങ്കിൽ തന്‍റെ ഭക്തരെ ശനിയുടെ ഉപദ്രവത്തിൽ നിന്നും മാറ്റി നിര്‍ത്തണമെന്ന് അയ്യപ്പൻ ആവശ്യപ്പെട്ടു. പകരം ശനിയുടെ നിറങ്ങളായ കറുപ്പ്, നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ഭക്തര്‍ ധരിക്കുമെന്നും അയ്യപ്പൻ ശനിക്ക് ഉറപ്പ് നൽകി.


ഇതാണ് ശബരിമല ദര്ശനത്തിന് കറുപ്പ് /നീല വസ്ത്രങ്ങൾ അയ്യപ്പ ഭക്തർ ധരിക്കുന്നതു... 


സ്വാമി ശരണം..