ത്രിമൂർത്തികളിൽ പ്രധാനിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും .ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്.
ആയുർദോഷ പരിഹാരത്തിന് പ്രധാനമായും ശിവഭഗവാനെയാണ് ഭജിക്കേണ്ടത്. ഭക്തിയോടെ ഉള്ളുരുകി പ്രാർഥിച്ചാൽ ഭഗവാൻ കൈവെടിയില്ല. ക്ഷിപ്ര പ്രസാദിയായ ഭഗവാൻ ക്ഷിപ്രകോപിയുമാണ്. ക്ഷിപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം.
ശിവാഷ്ടകം ജപിക്കുന്നത് ദുരിത ശമനത്തിനും കളത്ര സൗഭാഗ്യത്തിനും മോക്ഷത്തിനും ധനധാന്യ ലാഭത്തിനും ഉത്തമമാണ്.
നിത്യേന പ്രഭാതത്തിൽ ജപിച്ചു പോന്നാൽ പ്രതിസന്ധിയെല്ലാം നീങ്ങി സുഗമമായ ജീവിതം നയിക്കാൻ സാധിക്കും. ഭഗവാൻ ശിവശങ്കരനാൽ അസാധ്യമായതൊന്നുമില്ല. സകലചരാചരങ്ങളുടെയും പരമാത്മാവായ ഭഗവാനെ അഭയം പ്രാപിച്ചാൽ മോക്ഷം ലഭിക്കുമെന്ന് ശിവപുരാണത്തിൽ പറയുന്നു.
ഭസ്മധാരണം മഹേശ്വരപ്രീതികരമാണ്. പ്രഭാതത്തിൽ കുളിച്ചു ഭസ്മം തൊട്ടശേഷം ശിവാഷ്ടകം ഭക്തിയോടെ ജപിക്കുന്നത് ശിവപ്രീതികരമാണ് .
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ
ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാദിപാലം
ജടാചൂടഗംഗോത്തരംഗൈർവിശിഷ്യം
ശിവം ശങ്കരം ശംഭുമീശാനമീഡേ
മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിംയപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ
വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ
ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ
കപാലം ത്രിശൂലം കരാഭ്യാദധാനം
പദാംഭോജനമ്രായ കാമം ദധാനം
പലീവർഗയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ
ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ
ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ
സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹാപ്രാപ്യരത്നം
സു പുത്രം സുധാന്യം സുമിത്രം കളത്രം
വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി