ചന്ദ്രൻ ദേവൻ


ബ്രഹ്‌മാവിൽ നിന്നും ജനിച്ച ഏഴു മഹർഷിമാരാണ് സപ്ത ഋഷികൾ. വസിഷ്ഠൻ, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി, അംഗീരസ് എന്നിവരാണ് ഈ ഏഴ് പേര്...


ഇതിൽ അത്രി വിവാഹം കഴിച്ചിരിക്കുന്നത് അനസൂയയെ ആണ്. അനസൂയ ത്രിമൂർത്തികളെ തപസ് ചെയ്ത് അവരിൽ നിന്നും മൂന്ന് പുത്രന്മാരേ വരമായി വാങ്ങി.. ഇതിൽ മഹാദേവനിൽ നിന്നും ജനിച്ച പുത്രനാണ് തപസിക ഋക്ഷിയായ ദുർവാസാവ് എന്നറിയപ്പെടുന്ന തപോഹാരൻ. വിഷ്ണുവിന്റെ അനുഗ്രഹത്തിൽ ജനിച്ചവനാണ് ദാത്തേത്രേയൻ... ബ്രഹ്മാവിന്റെ കൃപകൊണ്ട് ജനിച്ചവനാണ് സോമൻ എന്ന ചന്ദ്രൻ.


ദുർവാസാവ് ദേവന്മാരേ ശപിച്ചപ്പോൾ ചന്ദ്രന് സ്വന്തം ദിവ്യത്വവും നഷ്ട്ടമായി. പിന്നീട് പാലാഴി മഥനത്തിലാണ് ചന്ദ്രന് സ്വന്തം ദിവ്യത്വം വീണ്ടെടുക്കാനായത്. ബ്രഹ്മാവിന്റെ മാനസപുത്രനായ ദക്ഷന് ഭാര്യയായ പ്രസൂദിയിൽ ജനിച്ച അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്ര ദേവിമാരാണ് ചന്ദ്രന്റെ പത്നിമാർ...


സോമനാഥനായ ശിവൻ.


ശിവഭഗവാന്റെ ദേഹത്ത് അലങ്കരിക്കപ്പെട്ട ഏക ഗ്രഹവും ചന്ദ്രനാണ്..... അതുകൊണ്ട് ശിവൻ സോമനാഥൻ, ചന്ദ്രശേഖരൻ, സോമ വിദുഷിതൻ എന്നിങ്ങനെ വിവിധ പേരിൽ അറിയപ്പെടുന്നു. ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന സോമനാഥ്‌ ക്ഷേത്രം പന്ത്രണ്ട് സ്വയംഭു ദ്വാദശജ്യോതിർ ലിംഗങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നു....


സോമ രഹസ്യങ്ങൾ.


 രാശിചക്രത്തിൽ അഥവ കാലചക്രത്തിൽ അച്ഛന്റെ സ്ഥാനം സൂര്യനും, അമ്മയുടെ സ്ഥാനം ചന്ദ്രനുമാണ്. രോഹിണി, അത്തം, തിരുവോണം എന്നീ മൂന്നു നക്ഷത്രങ്ങളെ ഭരിക്കുന്ന ചന്ദ്രന്റെ ദശാകാലം 10 വർഷമാണ്. മാസങ്ങളിൽ കർക്കിടകം ചന്ദ്രന്റെ മാസമാണ്.


 നവരത്നങ്ങളിൽ മുത്തും, ലോഹങ്ങളിൽ വെള്ളിയും, സംഖ്യയിൽ 2 എന്ന അക്കവും, പ്രകൃതിയിൽ ശീതളത്തേയും [ തണുപ്പ് ] യാഗങ്ങളിൽ സോമയാഗ പ്രിയനും [സോമയാഗം മുൻപ് വിശദീകരിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട് ] ഭക്ഷണപദാർത്ഥങ്ങളിൽ സ്വാദിന്റെ കാരകനും ചന്ദ്രനാണ്.


 വെളുത്ത വസ്ത്രധാരിയും, മധുരമായി സംസാരിക്കുന്നവനും, സംഗീതം - കല - സാഹിത്യം എന്നിവയിൽ അഗ്രഗണ്യനും, സൗമ്യശീലനുമായി ചന്ദ്രനെ ഋഷികൾ കാണുന്നു. ചന്ദ്രനെ നമിക്കുന്നവർക്ക് നൃത്തത്തിലും വാദ്യോപകരണത്തിലും മികവ് ഉണ്ടായിരിക്കും. അഭിനയ കലയിൽ ശ്യംഗാരം ചന്ദ്രനുമായി ബന്ധപ്പെട്ട് നിൽക്കുന്നു. 


 മനസ്സിന്റെ അധിപതിയായ ചന്ദ്രൻ, ഇന്ദ്രീയങ്ങളുടെയും പ്രണയത്തിന്റേയും കാരകനാണ്. ആഴ്ച്ചകളിൽ സോമവാരം അഥവ തിങ്കളാഴ്ച്ച ചന്ദ്രന്റേതാണ്... ആയതിനാൽ അന്നേ ദിവസം ചന്ദ്രന്റെ പ്രിയ ദേവതമാരായ ഉമാമഹേശ്വരന്മാരേ പൂജിക്കുന്നത് പ്രണയ സാഫല്യത്തിനും, കുടു:ബ ജീവിതത്തിനും നന്മ ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. 


സോമനെ ആരാധിക്കുന്നവർക്ക് ദുരാത്മാക്കളുടെ ഉപദ്രവം ഉണ്ടാകില്ലന്ന് വിശ്വസിക്കുന്നു.... അതിനായി വെള്ളി ആഭരണങ്ങളും, രക്നങ്ങളിൽ മുത്തും പണ്ടുള്ളവർ ധരിച്ചിരുന്നു...


 ചന്ദ്രനുമായി ബന്ധപ്പെട്ട ദോഷങ്ങൾക്ക് ഉമാമഹേശ്വരന്മാരേയോ, ദുർഗ്ഗാ ദേവിയേയോ പൂജിക്കണം. ചന്ദ്രഗ്രഹ ദോഷം ഉണ്ടായാൽ വിഷാധമായിരിക്കും പ്രകടമായ അവസ്ഥ. ചന്ദ്രന്റെ പിഴവ് കൊണ്ട് വരാവുന്ന അസുഖങ്ങളാണ് ആസ്മ, ക്ഷയം, ഗർഭാശയരോഗം, മനോരോഗം, ലിംഗ - യോനി രോഗങ്ങൾ, അമിതമായ കാമാസക്തി, മദ്യാസക്തി, നിരാശ എന്നിവ....


 സൗന്ദര്യവസ്തുക്കളോട് താൽപര്യമുള്ള ചന്ദ്രൻ അലങ്കാരപ്രിയനുമാണ്. പിതൃക്കളോട് അതിയായ ബഹുമാനമുള്ള ഇദ്ദേഹം പിതൃബലികൾ നടത്താത്തവരിൽ അപ്രീതനാണന്ന് പറയുന്നു... മിക്കവാറും പിതൃദോഷങ്ങൾ [ ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ സംരക്ഷിക്കാതേയും, മരണശേഷം പിതൃക്രിയകൾ ചെയ്യാതേയും വരുന്ന ശാപം ] ചന്ദ്രനെയാണ് ബാധിക്കാറുള്ളത്... പിതൃദോഷങ്ങൾക്ക് അമവാസി ഉപാസന ശ്രേഷ്ഠമാണന്ന് ആചാര്യന്മാർ പറയുന്നു....


ചന്ദ്രവംശം.


 ഭാരതത്തിൽ മൂന്ന് രാജവംശങ്ങളാണ് ഉണ്ടായിരുന്നത്. സൂര്യവംശം, ചന്ദ്രവംശം, അഗ്നി വംശം. ഇതിൽ ചന്ദ്രന്റെ പുത്രനായ ബുധന്റെ പുത്രനായ പൂരൂരവസാണ് ചന്ദ്രവംശത്തിലെ ആദ്യ രാജാവ്... യദുവംശം, വൃഷ്ണിവംശം, യവനവംശം, ഭോജവംശം എന്നിവ ചന്ദ്രവംശത്തിന്റെ പ്രധാന ഉപവംശങ്ങൾ ആയിരുന്നു....